ആനന്ദഭൈരവി-അടതാളം

1
പാപി ഞാന്‍ മഹാപാപി ഞാന്‍ പരാ! യേശു
നാഥാ! സ്വാമി!
കോപിച്ചീടല്ലേ ദൈവജാതനേ-
യേശുനാഥാ! സ്വാമി!
2
നാവിനാല്‍ മനം ക്രിയയാലുമേ
യേശുനാഥാ! സ്വാമി!
നിന്‍ വിരോധിയായ് പാപി ഞാന്‍-പരാ-
യേശുനാഥാ! സ്വാമി!
3
നീതി നോക്കിയാല്‍ ഭീതിയേറുന്നേ-യേശു
നാഥാ! സ്വാമി!
ഹേതുവിങ്ങില്ലേ-വാദിച്ചീടുവാന്‍-യേശു
നാഥാ! സ്വാമി!
4
ഞാന്‍ ചെയ്യാത്തൊരു തിന്മയിങ്ങില്ലേ-
യേശുനാഥാ! സ്വാമി!
പിന്‍തിരിയല്ലേ എന്‍ പരാ! പരാ!-
യേശുനാഥാ! സ്വാമി!
5
തിന്മയല്ലാതെ നന്മയിങ്ങില്ല-
യേശുനാഥാ! സ്വാമി!
നന്മ തിന്മയാല്‍ തീര്‍ന്നു പോകുന്നേ-
യേശുനാഥാ! സ്വാമി!
6
ചിന്തിച്ചെന്‍ ഉള്ളം വെന്തു നീറുന്നേ-
യേശുനാഥാ! സ്വാമി!
എന്തു ഞാന്‍ ചെയ്തേന്‍ എന്‍ പരാ!
പരാ!-യേശുനാഥാ! സ്വാമി!
7
അന്നു കള്ളന്നു ദത്തമാം ക്ഷമ-
യേശുനാഥാ! സ്വാമി!
ഇന്നീ പാപിക്കും തന്നീടേണമേ-
യേശുനാഥാ! സ്വാമി!
8
നീ വെടിയല്ലേ-പാപിയാമെന്നെ-
യേശുനാഥാ! സ്വാമി!
പോവതിനൊരു-പാതമറ്റില്ലേ-
യേശുനാഥാ! സ്വാമി!
9
എന്നെ മോചിപ്പിച്ചാല്‍ തന്നെ
നിന്‍കൃപ-യേശുനാഥാ! സ്വാമി!
നന്നേ ശോഭിക്കും നന്മ ദായക-
യേശുനാഥാ! സ്വാമി!
10
കാലം പോകുന്നേ മാലില്‍ ചാകും
മുന്‍-യേശുനാഥാ! സ്വാമി!
ചേലോടെ കൃപ-ചെയ്തീടേണമേ-
യേശുനാഥാ! സ്വാമി!

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox