തോടി-ആദിതാളം
[പാടും പരമരക്ഷകനേശു.. എന്ന രീതി]

പല്ലവി

പാപീ പരന്നരികില്‍ വരിക നീ-
നിന്‍റെ ദുരിതമകറ്റുമവന്‍- പാപി

അനുപല്ലവി

ദീനരില്‍ മനസ്സലിവുടയവനാമിവനെ
കണ്‍ടുകേ-ണു പിഴതാണു പറഞ്ഞീടുക- പാപീ

ചരണങ്ങള്‍
1
മഹത്വസിംഹാസനത്തെ വെടിഞ്ഞു നിന്‍പേര്‍ക്കു
ബഹുത്വ സേനകളുടെ സ്തുതികള്‍ മറന്നു
ഇഹത്തില്‍ നരവിടവു ധരിച്ചെളിയവനായ്
മഹത്വം നിനക്കു വരുത്തുവതിന്നിതു നിനച്ചു- പാപീ
2
തല ചായിച്ചീടുവതിന്നിടം കിടയാതെ
അലഞ്ഞു നിന്നുടെ പാപ വലയറുപ്പാനായ്
വലിയ ദൈവം നിന്നോടു ബലമായ് വാദിച്ചിടുന്ന-
തലിവു കൊണ്‍ടല്ലയോ നിന്‍ മലിനത നീക്കുമവന്‍- പാപീ
3
അലഞ്ഞു വഴി വെടിഞ്ഞു നടന്നലഞ്ഞോരോ-
ടണഞ്ഞു വരുന്നതിന്നു പറഞ്ഞു വൈകാതെ
നിറഞ്ഞ കരുണയോടെ പറഞ്ഞിടുന്നിപ്പോഴും നീ
മറഞ്ഞിടാതോടിവാ നിന്‍ നിറഞ്ഞ പാപമകറ്റും – പാപീ
4
പെരിയ പാടികളേറ്റു കരുണയെ കാട്ടി
തിരുനിളം – ചൊരിഞ്ഞു നിന്നുടെ കടം വീട്ടി
അരികില്‍ വരുന്നവരെ അണപ്പാന്‍ തൃക്കരം നീട്ടി
മരുവുന്നോരഖിലേശന്നരികില്‍ വാ തിന്മവിട്ടു- പാപീ
5
എളിയവരോടു തിരുക്കരുണകള്‍ തോന്നി
തെളിയിച്ചു വിശുദ്ധ വഴിയിന്നുപദേശം
കളിയല്ലിന്നിതു നിന്‍റെ മനതളിരില്‍ പതിക്കി-
ലഴിയാ ഭാഗ്യം ലഭിക്കുമതിന്നു സംശയമില്ല- പാപീ
(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox