[സ്റ്റാന്‍ലി ഹട്ടന്‍]

1
പാരിടം മംഗള ഗീതിയാല്‍ നിറഞ്ഞു
പാരിച്ച ആനന്ദ മാധുര്യം
ബേത്ലഹേം ആലയില്‍ ദിവ്യ പൈതലിനെ
ഭക്തിയോടെ നരര്‍ വീക്ഷിച്ചു.
വാഴ്ത്തുന്നു സംഘമായ്
ദൂതന്‍മാര്‍ വാനത്തിലിമ്പമായ്
ചേര്‍ന്നിടാം സാദരം ഗാനമണ്ഡലെ നാം
ചേലെഴും പാദങ്ങള്‍ വന്ദിക്കാം
2
മൂവരാം നൃപന്മാര്‍ എത്തി നിന്നരികില്‍
മൂകമായ് കാഴ്ചകള്‍ അര്‍പ്പിച്ചു
നക്ഷത്ര ജാലങ്ങള്‍ നോക്കി പുഞ്ചിരിച്ചു
നവ്യ മോദരംഗം കാണ്‍കയാല്‍- വാഴ്ത്തുന്നു
3
സ്വര്‍ഗ്ഗീയ മാഹാത്മ്യം വിട്ടുതാണിറങ്ങി
സ്വന്തമാം മക്കളെ രക്ഷിപ്പാന്‍
ജീര്‍ണ്ണമാം ശീലകള്‍ ഇതിന്‍ സാക്ഷികളായ്
ജീവിച്ചു മാതൃകാപരമായ് വാഴ്ത്തുന്നു.
(ആര്‍ച്ചി ഹട്ടന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox