ഏകതാളം
പല്ലവി
പാവനാത്മദാനം പകര്ന്നീടേണം ദേവ
ദാസരില്‍ നന്നെ നിറവോടീദിനമതില്
ആത്മദാനം ദിവ്യവാഗ്ദത്തദാനം
അരുളുക കൃപയോടെ പരാപരനേ
ചരണങ്ങള്‍
1
സാക്ഷികളായി രക്ഷകന് നാമം
പക്ഷമോടെന്നും കൊണ്ടാടീടുവാന്
-പാവനാ
2
പീഡകള്‍ വന്നാല്‍ ആടല്‍കൂടാതെ
മോടിയോടേശുവേ പാടീടുവാന്‍
-പാവനാ
3
പട്ടിണി, ദാഹം, നഗ്നത, നിന്ദ
ഏതിനും ശക്തരായ് മേവീടുവാന്
-പാവനാ
(കെ.സി.ഏലിയാസ്)
