ചെഞ്ചുരുട്ടി-ഏകതാളം
പല്ലവി

പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക നിന്നെ വെറുത്തെന്‍
പിന്നാലെ നീ വരിക!

അനുപല്ലവി

പിന്നാലെ നീ വരിക പേയാടും ചന്തവിട്ടു
ഇന്നേരം മായാലാഭം എല്ലാം ഉപേക്ഷിച്ചു നീ
പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!

ചരണങ്ങള്‍
1
എന്നില്‍ ആശ്രയിക്ക എന്നില്‍ അന്‍പു
വെയ്ക്ക
എന്നുടെ ആത്മ സഹായം കേട്ടു കൊള്‍ക
മന്നില്‍ ഗുരുവായ്വന്നേന്‍ മഹത്വ കര്‍ത്താവു
ഞാനേ!
ഒന്നും വിടാതെ തടം ഒരോന്നും നോക്കി-
ക്കൊണ്‍ടെന്‍
പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!
2
പാപ പരീക്ഷ ഭയമെന്യേ ജയിക്ക
താപം നിന്ദ ഹിംസകള്‍ സര്‍വ്വവും സഹിക്ക
രാപ്പകല്‍ പരനോടു രമിച്ചു ജപിച്ചു കൊള്‍ക!
കോപം വെടിഞ്ഞെല്ലാര്‍ക്കും ഗുണം-
ചെയ്തതുനീവായി
പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!
3
ചിന്ത നീയെന്നുടേതു ചേതസി ധരിക്ക
സ്വന്ത ജഡേഛകള്‍ ജയിച്ചൊഴിച്ചീടുക
അന്തം ചിന്തിച്ചു നിന്നെ അഖിലം
വെറുത്തിരിക്ക
സന്തതം തുടര്‍ന്നു വാ സകല തലങ്ങളിലും
പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!
4
സുഖമില്ലാത്തിടത്തും ദുര്‍ഘട സ്ഥലത്തും
അകത്തു ഖേദിപ്പാന്‍ ഏക-നായ് നീ
നിന്നീടിലും
പകലുള്ള വെളിച്ചത്തും ഭ്രമമേകുമിരുട്ടിലും
തുകയോടെന്‍തടം കണ്‍ടു സൂക്ഷിച്ചു
നടന്നേന്‍റെ-
പിന്നാലെ വരിക കുരിശെടുത്തെന്‍ പിന്നാലെ
നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!
5
ധീരനായ് വരിക ചേര്‍ന്നു പിന്‍ വരിക പാരം സന്തുഷ്ടനായി പരസ്യമായി വരിക
വേറെകാണുന്നവരെ വിളിച്ചുകൂട്ടി വരിക
വേറെ കൂട്ടരോടെല്ലാം സ്നേഹം കാണിച്ചു
കൊണ്‍ടെന്‍
പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!
6
പാപിയായാലും പകച്ചോനായാലും
താപിയാകാതെ നീ വാ ദയയോടു വിളിച്ചെന്‍
പാപികളെ രക്ഷിപ്പാന്‍ പരമ കനാനില്‍
ചേര്‍പ്പാന്‍
ശാപം ചുമന്നു തീര്‍ത്തെന്‍ സമയം
പോയിടും മുന്‍
പിന്നാലെ വരിക കുരിശെടുത്തെന്‍
പിന്നാലെ നീ വരിക
നിന്നെ വെറുത്തെന്‍ പിന്നാലെ നീ വരിക!
(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox