1
പിളന്നൊരു പാറയേ
നിന്നില്‍ ഞാന്‍ മറയട്ടെ;
തുറന്ന നിന്‍ ചങ്കിലേ
രക്തം ജലം പാപത്തെ
നീക്കി സുഖം നല്കട്ടേ,
മുറ്റും രക്ഷിക്ക എന്നെ.
2
കല്പന കാത്തീടുവാന്‍
ഒട്ടും പ്രാപ്തനല്ലെ ഞാന്‍,
വൈരാഗ്യം ഏറിയാലും
കണ്ണുനീര്‍ ചൊരിഞ്ഞാലും
വന്നിടാ പാപനാശം
നീ താന്‍ രക്ഷിക്ക വേണം.
3
വെറും കൈയായ് ഞാനങ്ങു
ക്രൂശില്‍ മാത്രം നമ്പുന്നു,
നഗ്നന്‍ ഞാന്‍, നിന്‍ വസ്ത്രം താ
ഹീനന്‍ ഞാന്‍, നിന്‍ കൃപ താ
മ്ലേച്ഛനായ് വരുന്നിതാ
സ്വച്ഛനാക്കു രക്ഷകാ.
4
എന്നിലോടുന്നീ ശ്വാസം
വിട്ടെന്‍ കണ്‍ മങ്ങും നേരം
സ്വര്‍ല്ലോക ഭാഗ്യം ചേര്‍ന്നു
നിന്നെ ഞാന്‍ കാണുന്നന്നു
പിളര്‍ന്നൊരു പാറയേ,
നിന്നില്‍ ഞാന്‍ മറയട്ടെ.
(റവ.റ്റി.കോശി)
