‘നിന്നോടെന്‍ ദൈവമേ’ എന്ന രീതി
P.M.
1
പുതുവത്സരത്തിന്‍ പിറവിയില്‍
പിമ്പിലുള്ളതെല്ലാം പോയ് മറഞ്ഞു
പുതുതായിത്തീര്‍ക്കാം പുരാണകാര്യങ്ങള്‍
പുകഴ്ത്താം കര്‍ത്താവെ പുതുനാവാല്‍
2
ഈയാണ്‍ടു കാക്കണേ ഈ ദേശത്തെ
ഈ ലോകബാധയാല്‍ ഇളകാതെ
ഈശോ കൃപ നല്കി
ഈശന്‍ വിശ്വാസത്തെ
ഈയടിയാര്‍ക്കെല്ലാം ഈടാക്കണേ.
3
വരും കാലങ്ങളെ വല്ലഭനേ,
വശക്കേടില്ലാതെ വഹിച്ചീടാന്‍
വല്ലഭന്‍ ദൈവമേ വശം നീ തരിക,
വലിയ പാപങ്ങള്‍ വഹിച്ചോനേ.
4
എന്നേക്കും മഹത്വം ഏകപിതാ,
എന്നേക്കും മഹത്വം ഏകസുതാ
എന്നും എന്നേക്കുമേ ഏവം ഭവിക്കട്ടെ
ഏകാത്മാവായോന്നും ഏറ്റം സ്തുതി

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox