ചെഞ്ചുരുട്ടി – ആദിതാളം
പല്ലവി
പെന്തിക്കോസ്തിന്‍ വല്ലഭനേ- എഴുന്നരുള്‍ക-
പെന്തി
അനുപല്ലവി
നിന്‍ ദാനം യാചിക്കുന്ന-നിന്‍ ദാസരിന്നു
ള്ളത്തില്‍
ചിന്തും തീജ്വാലയൊത്തതിരു
പ്രസന്നതയോടെചരണങ്ങള്‍-പെന്തി
1
വിശ്വാസം സ്നേഹം ആശയും-അഗതി
കള്‍ക്കു
മേലില്‍ നിന്നയക്കേണമേ….
നിന്‍ശ്വാസം ഇല്ല എങ്കില്‍ നിര്‍ജ്ജീ
വരൂപം ഞങ്ങള്‍
നീ താമസിച്ചീടല്ലേ ശക്തി പകര്‍ന്നീടുവാന്‍-
പെന്തി
2
പേര ല്ലാതൊന്നുമില്ലയ്യോ! നിലകളെല്ലാം
പിഴച്ച പമാനമായയ്യോ….
ഓരോ മനസ്സുകളും ഓരോ നിലതിരിഞ്ഞു
ഒരു മന മെന്ന ശക്തി ഒഴിഞ്ഞുപോയല്ലോ
സ്വാമീ!! പെന്തി
3
കല്ലായ നെഞ്ചുകളെല്ലാം ഉരുക്കി മന-
ക്കാടെല്ലാം വെട്ടിക്കളക….
എല്ലാ വഞ്ചനകളും ഇല്ലാതെയാക്കേണമേ
ഏവര്‍ക്കും അനുതാപം അനുഗ്രഹത്തോ
ടരുള്‍ക പെന്തി
4
പാപത്തിന്നുറവകളെ അടച്ചെന്നുള്ളം
പാവനമാക്കീടേണമേ….
താത്പര്യത്തോടെ ഞങ്ങള്‍ യേശുവേ
പിന്തുടരാന്‍
സത്യ ക്രിസ്തവരായി കാക്കണം അടിയാരെ
പെന്തി
(മോശവത്സലം)
