തി. ഏകതാളം

1
പെന്തിക്കോസ്തിന്‍ ശക്തിയെ അയയ്ക്ക
ദൈവമേനിന്‍
സ്വന്ത ദാസര്‍ക്കേറ്റം- ജീവന്‍ ലഭ്യമാകുവാന്‍
2
ലോകം തന്‍ വശത്തിലാക്കി നിന്‍ ജനങ്ങളെ-
ആത്മ
ദാഹമുള്ള ദൈവ മക്കളെത്ര ദുര്‍ലഭം
3
നാമമാത്രമായ് ജനം തിരിഞ്ഞു ഹാ വിഭോ-
ബഹു
കേമമായിട്ടുണ്‍ടു ബാഹ്യമായ കര്‍മ്മങ്ങള്‍
4
കേടുപറ്റി നിന്‍ സഭയ്ക്കിതാകെ നാഥനേ-
ദിവ്യ
ചൂടു ലേശമില്ലയെന്നതെത്ര സങ്കടം
5
പ്രാണ നാഥനേ! അയക്ക നിന്‍റെ ആവിയെ-
തീരെ
പ്രാണനറ്റ നിന്‍ സഭയുണര്‍ന്നു ജീവിപ്പാന്‍
6
നീക്കുക ഭയം സകല സംശയങ്ങളും-നിന്‍
ഭാഗ്യ വാസത്താലെ ഉള്ളം സ്വര്‍ഗ്ഗമാക്കുക

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox