1
പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍
തന്നാനൊരു നിയമം അതിശയമേ -പൊന്നേശു
2
പൊന്നായ തിരുജഡം നരര്‍ക്കു വേണ്‍ടി നുറുക്കി
ഒന്നോടെ തിരുരക്തം ചൊരിക്കുമെന്നും-പൊന്നേശു
3
അപ്പം ഒന്നെടുത്തവന്‍ ജപിച്ചു നുറുക്കി നല്‍കി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യര്‍ക്കേ -പൊന്നേശു
4
കാസായില്‍ ദ്രാക്ഷാരസം പകര്‍ന്നുയര്‍ത്തിയരുളി
ഈശോ തന്‍ രക്തമതെന്നകത്തിരിപ്പാന്‍ -പൊന്നേശു
5
മാഹാത്മ്യം അതിനനവധിയുണ്‍ടു രഹസ്യമേ!
ഏകന്‍ പോകുന്നു ബലി കഴിവതിനായ് -പൊന്നേശു

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox