‘Sweet hour of Prayer’
W.W. Walford D.L.M. S.S. 318
1
പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക ചിന്തകളകറ്റി
എന്നാ ഗ്രഹാവശ്യങ്ങളെ പിതാ മുന്‍പില്‍ കേള്‍പ്പിക്കും നീ
ആപല്‍ ദുഃഖ കാലങ്ങളില്‍ ആശ്വാസം കണ്‍ടതും ആത്മം
പേക്കണിയില്‍ വീഴാഞ്ഞതും ഇന്‍പസഖീ!
നിന്നാല്‍ തന്നെ (2)
2
പ്രാര്‍ത്ഥനയിന്‍ നല്‍നേരമേ, കാത്തിടു
ന്നാത്മാവേ വാഴ്ത്താന്‍
നിത്യം കാത്തിരിപ്പോന്‍ മുമ്പില്‍
എത്തിക്കുമെന്നാഗ്രഹം നീ
തന്മുഖം തേടി വചനം വിശ്വസിപ്പാന്‍
താന്‍ ചൊന്നതാല്‍
തന്നില്‍ മുറ്റുമാശ്രയിച്ചു നിന്നെ
കാപ്പാന്‍ നല്‍നേരമേ! (2)
3
പ്രാര്‍ത്ഥനയില്‍ നല്‍നേരമേ, പിസ്ഗാ
മേല്‍ നിന്നെന്‍ വീടിനെ
നോക്കി ഞാന്‍ പറക്കും വരെ താ
നിന്നാശ്വാസപങ്കിനെ
ഇജ്ജഡ വസ്ത്രം വിട്ടു ഞാന്‍ ലാക്കിനായ്
പറന്നുയര്‍ന്നു
വാനം കടക്കുമ്പോള്‍ നിന്നെ വിട്ടുപോകും
നല്‍നേരമേ! (2)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox