തോടി-ആദിതാളം
പല്ലവി

പ്രാര്‍ത്ഥന കേള്‍ക്കണമേ!
കര്‍ത്താവേ! എന്‍
യാചന നല്‌കേണമേ!

ചരണങ്ങള്‍
1.
പുത്രന്റെ നാമത്തില്‍-ചോദിക്കും കാര്യങ്ങള്‍
ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ് പ്രാര്‍ത്ഥ…
2.
താതനും മാതാവും നീയെനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെന്‍
ആതങ്കം നീക്കീടുവാന്‍ -പ്രാര്‍ത്ഥ…
3.
നിത്യതയില്‍ നിന്നുള്ളത്യന്തസ്‌നേഹത്താല്‍
ശത്രുതയെയകറ്റി-എനിക്കു നീ
പുത്രത്വം തന്നതിനാല്‍ -പ്രാര്‍ത്ഥ…
4.
സ്വന്തകുമാരനെ-യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ-സംപ്രീതിയോ-
ര്‍ത്തന്തികെ ചേര്‍ന്നിരുന്നേന്‍ പ്രാര്‍ത്ഥ…
5.
ഭൃത്യരനേകരിന്‍-പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്കിയതോ-ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നെന്‍ പ്രാര്‍ത്ഥ…
6.
കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞനിന്‍
തുല്യമില്ലാദയയോ-ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം -പ്രാര്‍ത്ഥ…
7.
യേശുവിന്‍ മൂലമെന്‍-യാചന നല്കുമെ-
ന്നാശയില്‍ കെഞ്ചീടുന്നേ
-നല്ലാതെ-ന്നില്‍ ലേശവും നന്മയില്ലേ-പ്രാര്‍ത്ഥ…

(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox