‘ All people that on earth do dwell’
സങ്കീര്‍ത്തനം 100

1
ഭൂവാസികള്‍ സര്‍വ്വരുമേ
സന്തോഷമുള്ള സ്വരത്തെ
കര്‍ത്താവിന്നുയര്‍ത്തുടുവിന്‍
ആനന്ദത്തോടെ വന്ദിപ്പിന്‍
2
യഹോവാ ദൈവം എന്നുമേ
നാം അല്ല അവന്‍ മാത്രമേ
നമ്മെ നിര്‍മ്മിച്ചു പാലിച്ചു
തന്‍ജനമായ് വീണ്‍ടെടുത്തു
3
തന്‍ ആലയേ പ്രവേശിപ്പിന്‍
ആനന്ദത്തോടെ സ്തുതിപ്പിന്‍
സങ്കീര്‍ത്തനങ്ങള്‍ പാടുവിന്‍
സന്തോഷത്തോടെ ഇരിപ്പിന്‍
4
തന്‍ സ്നേഹം നിത്യമുള്ളത്
തന്‍കൃപ സ്ഥിരമുള്ളത്
തന്‍ വാഗ്ദത്തങ്ങള്‍ ഒക്കെയും
എപ്പോഴും താന്‍ നിവര്‍ത്തിക്കും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox