ഭൈരവി-മിശ്രചാപ്പ്
പല്ലവി
മനുവേലിന്‍ സ്തുതിയെ പാടിടുവാന്‍
നാണിക്കൊലാ മനമേ-
അനുപല്ലവി
മനുവേല്‍ തന്‍തിരു മാനസേ ഏറ്റവും
മാനഹാനി നിനക്കായി സഹിച്ചല്ലോ!- മനുവേല്‍
ചരണങ്ങള്‍
1
സേനദൂതര്‍ക്കവന്‍താന്‍-സൈന്യധിപന്‍വാനലോകാധിപ
ന്‍താന്‍
ഭാനുപോലാകാശത്തിന്നുമേല്‍ ലോകത്തില്‍
താനെ ശോഭിച്ചവന്‍ താണു നിന്നെപ്രതി- മനുവേല്‍
2
ലോകാലോകങ്ങളില്‍
താന്‍-വ്യാപിച്ചവന്‍ശോകമില്ലാത്തപരന്‍
ദാഹം ദുഃഖങ്ങളും-ഏറെ സഹിച്ചു തന്‍
ദേഹം ജീവന്‍ ബലി-ചെയ്തു നിന്നെപ്രതി- മനുവേല്‍
3
ദീപം ജീവന്‍ വഴി താന്‍-സമ്പാദ്യവുംഭാവുകവും
അവന്‍താന്‍
താപം പരീക്ഷയും-ശാപം മാശിക്ഷയും
സര്‍വ്വ വിപത്തും സഹിച്ചു നിന്നെ പ്രതി- മനുവേല്‍
4
അന്യരുടെ സ്തുതി നീ-ചൊന്നാലപമാനമല്ലോ മനമേ!
തന്നെത്തന്നെ നിനക്കായിത്തന്നോനേ നീ
എന്നും ഭക്ത്യാ സ്തുതി- ചൊല്‍കയല്ലോ നീതി-
മനുവേല്‍
(മോശവത്സലം)
