ശങ്കരാഭരണം-ആദിതാളം
പല്ലവി

മനുവേല്‍ മന്നവനേ-പരനേ
മനുവായ് വന്നവനേ!

അനുപല്ലവി
മനുവേലേ! നിന്മന മലി ഞ്ഞരികില്‍
വരിക വൈകാതെ-പരനെ- മനു

ചരണങ്ങള്‍
1
കരുണ യിനുടയോനെ- എന്നതി-ദുരിതം
കാണണമേ
പരവ ശനായി ടുന്നയ്യോ! എന്‍ പാതക
മതിനാലെ-പരനെ!- മനു
2
അപ്പനും അമ്മയു മാ-യെനിക്കു-
എപ്പോഴുതും നീയേ
ഉള്‍ പരിതാപം കണ്‍ടുകനിഞ്ഞീ-
അല്‍പനുതുണ ചെയ്ക-പരനേ! മനു
3
പെരുമഴ പോ ലാഗ്നേയാസ്ത്രം-നര
രിപുവാം സാത്താന്‍
തെരതെരെ എയ്യുന്നയ്യോ-എന്നില്‍
കരളലിഞ്ഞീടണമേ-പരനേ! മനു
4
ശരണം നീയല്ലാ തടിയനു ഒരുവനു മില്ലയ്യോ
മരണം വരെയും അരികിലിരുന്നു-
പരിപാലിക്കണമേ-പരനേ! മനു
5
നിന്നെ വിട്ടിട്ടി-ങ്ങടിയാ നെങ്ങു പോയീടും ?
കണ്‍മണി പോല്‍ നിന്നെ ഞാന്‍-
നോക്കും എന്നരുള്‍ ചെയ്തോനേ
പരനേ! മനു
6
അരികില്‍ വരായ്കില്‍ നീ എന്‍റെ
മരണം വന്നീടും
കരുണാ വാരിധിയേ! വന്നെന്‍റെ കരളു
തണുപ്പിക്ക-പരനേ! മനു

(എം.മാത്തന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox