ചെഞ്ചുരുട്ടി-ഏകതാളം
പല്ലവി
മന്നായെ ഭുജിക്ക! ജീവ അപ്പമാം
മന്നായെ നാം ഭുജിക്ക!….. ദിവ്യമൊഴിയാം
മന്നായെ നാം ഭുജിക്ക
അനുപല്ലവി
മന്നായാം യേശുവേ നാം മോദമോടെ ഭുജിക്ക
എന്നേക്കും ജീവിച്ചു നിത്യനന്ദം ലഭ്യമാകാന്‍-
ചരണങ്ങള്‍
1
നാശ വലയില്‍ നാം ആശയറ്റോരായ്
വാസം ചെയ്യാതെ ശ്രീയേശുവേ നമ്പുക
ക്രൂശില്‍ പതിക്ക കണ്‍കള്‍
കാരുണ്യവാനെ കാണ്‍മാന്‍
മാശാപമെല്ലാമേറ്റ മാനുവേല്‍
ചൊന്നപോലെ -മന്നാ
2
എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും
എന്നിലോര്‍ പാപി വിശ്വാസം വച്ചിടുകില്‍
എന്നും ജീവിക്കുമവനെന്നും വിശക്കയില്ല
എന്നും ദാഹിക്കയില്ല എന്നുചൊന്ന
യേശുവാം -മന്നാ
3
ജീവ പിതാവെന്ന ഭൂവിങ്കലയച്ചു
ജീവിച്ചിടുന്നതും താതന്‍ മൂലമല്ലോ!
എന്നെ ഭുജിപ്പവന്നും അവ്വണ്ണം ഞാന്‍ മൂലമായ്
ഉന്നത ജീവനുണ്‍ടാം എന്നുചൊന്ന
നാഥനാം-മന്നാ
4
എന്നില്‍ വിശ്വസിക്ക എന്നില്‍ നീ ജീവിക്ക
എന്നുടെ ആത്മപ്രകാശം കൈക്കൊള്ളുക
ഇരുട്ടില്‍ നടക്കയില്ല ഇടറി വീഴുകയില്ല
മരിക്കില്ല ജീവിച്ചിടും എന്നില്‍
വിശ്വസിപ്പിവന്‍-മന്നാ
(റവ. റ്റി. കോശി)