[When I survey the wondrous Cross…
Issac Watts L.M S.S. 115]
1
മഹത്വപ്രഭു മരിച്ച
ആശ്ചര്യക്രൂശില്‍ നോക്കി ഞാന്‍
ഈ ലോക ലാഭഡംഭങ്ങള്‍
നഷ്ടം, നിന്ദ്യം എന്നെണ്ണുന്നേന്‍
2
പ്രശംസ ഒന്നു മാത്രമേ
ക്രിസ്തേശുവിന്‍ മൃത്യുതന്നെ
ചിറ്റിമ്പകാര്യം സര്‍വ്വവും
തന്‍ രക്തത്തിനായ് വിടുന്നേന്‍
3
തൃക്കാല്‍കരം ശിരസ്സില്‍നിന്ന്
ഒഴുകുന്നേ സ്നേഹം, ദുഃഖം
ഇവയില്‍ ബന്ധം അത്ഭുതം
മുള്‍മുടിയോ അതിശ്രേഷ്ഠം.
4
പ്രപഞ്ചം ആകെ നേടി ഞാന്‍
തൃജിക്കിലും മതിയാകാ
ഈ ദിവ്യസ്നേഹത്തിനു ഞാന്‍
എന്നെ മുറ്റും നല്കീടെണം.
