തി-ഏകതാളം
പല്ലവി
മഹാത്ഭുതമേ കാല്‍വറിയില്‍ കാണുന്ന
സ്നേഹം
മഹോന്നതന്‍ വഹി ച്ചീടുന്നു ലോകത്തിന്
പാപം
സര്‍വലോക ത്തിന് ശാപം…..
ചരണങ്ങള്‍
1
ആദി യുഗങ്ങള്‍ തുടസ്സം ആയതിന് മുമ്പേ
ആദിപരാ! പാപികളെ ഓര്‍ത്ത നിന്
അന്പേ!
ആശ്രയമതാണെനിക്കുള്ളാശയിന് കൂമ്പേ-
ദിവ്യ-കാരുണ്യകാമ്പെ!- മഹാ
2
വേദനപ്പെടും മനുജനായവതാരം
മേദുര മനോഹരം നീ ചെയ്തതിന് സാരം
ആരറിയുന്നതിശയമേ നിന്നുപകാരം
തവ- സ്നേഹമപാരം- മ ഹാ
3
തിരുസഭയെ തന് നിണത്താല് വാങ്ങുകയെന്നോ!
തിരുഹിതത്തിന് നിര്‍ണ്ണയങ്ങളീവിധമെന്നോ!
തിരുഹൃദയം ഏഴകള്‍ക്കായ് തകരുകയെന്നോ?
ദൈവം കൈവിടുകെന്നോ?- മ ഹാ
4
സ്വര്‍ഗ്ഗ സുഖ മണുവോളവുമനുഭവമാക്കാന്
യോഗ്യതയില്ലഗതിയെനിക്കല്പവുമോര്ക്കില്
ഭാഗ്യവശാല്‍ പാപിയാം ഞാന്‍ രക്ഷിതനായി
ശാപ ശിക്ഷകള്‍ പോയി! മഹാ
(എം. ഈ.ചെറിയാന്)