ഏകതാളം
പല്ലവി
മഹിമയെഴും പരമേശാ!
പാഹിമാം യേശുമഹേശാ!
ചരണങ്ങള്‍
1
നിസ്തുല സ്നേഹ സാഗരമേ! ഹാ
പ്രസ്താവ്യമേതിരുനാമം-
ക്രിസ്തോ!നീ താന്‍ എന്‍ വിശ്രാമം –
മഹി
2
കാര്‍മുകില്‍ ഭീകരമായ് വരും നേരം
കാണ്മതോ നിയമത്തിന്വില്ലൊന്നാ
യതില്‍ തീരുമെന്ഭാരം-
മഹി
3
നിന് മുഖകാന്തിയെന്‍ മ്ലാനത നീക്കും
നിന് മധുരാമൃത വചനം-
ഖിന്നതയാകവെ പോക്കു-
മഹി
4
സംഗതിയില്ലള-കീടുവാന്‍ സ്നേഹ-
ചങ്ങലയാല്‍ തിരുമാറോ-
ടെന്നെയിണച്ചതു മൂലം-
മഹി
5
താവക സന്നിധി ചേര്‍ന്നതി കാലേ
ജീവനില്‍ നിറഞ്ഞെഴുന്നേല്‍ക്കും-
പാവന ചിന്തകളാലെ –
മഹി
6
ക്രൂശിലെ രക്തമെന്‍ ജീവനാനാധാരമേ
നാശലോകം വെടിഞ്ഞോടാം
ആശയോടേശുവേ നേടാം-
മഹി
7
പളുങ്കു കടല്‍ തീരത്തിരുന്നു ഞാനെന്റെ
കളങ്കമറ്റേശുവേ കാണും-
വിളങ്ങും വിശ്വാസത്താലോടും-
മഹി
(ഈ.ഐ. ജയിക്കബ്)
