ആദിതാളം
പല്ലവു
മാനസമേ! ശ്രീ – യേശുവേ ഭജ നീ
മതികെട്ടുപോകാതം
1
മന്നവമന്നവ – നുന്നതനായക-
നന്ദനനാം മനു – വേലനെ എന്നും- (മാന)
2
ബേതലേം പുരിയതി – ലൊരുപശുശാലേ
യുദജയായൊരു-നാരിയില്‍ ജനിച്ചോന്‍- (മാന)
3
പാരിടരുടെ പര-മാധികള്‍ തീര്‍പ്പാന്‍
ക്രുരതയേറിയ വേദന-സഹിച്ചോന്‍- (മാന)
4
യറുശലം നാഗരിയി-ലുയിരു വെടിഞ്ഞു
ഒരു കുരിശതില-ങ്ങേറി മരിച്ചോന്‍- (മാന)
5
നരകാരിഷ്ടത-തീര്‍ത്തുടനെ മുന്‍-
അരുള്‍പോല്‍ മൂന്നാം-ദീവസമുയിര്‍ത്തോന്‍- (മാന)
6
നരരിപു വരനെ-ജയിച്ചതിഘോഷം
പരമണ്ഡലമതിലേറി-യിരിപ്പോന്‍- (മാന)

(കെ.എം.വറുഗീസ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox