മാനസമോദക മാധുരായ വചനം
ധ്യാനിക്കുമ്പോള്‍ കൃപയേകു പരാ
ഓരോ ഹൃദന്തത്തിനാവശ്യമതുപോല്‍
നീരൊഴുക്കേകിടുക (2)
1
പാപാന്ധകാരം ദുരിതമാക്കും
വേദപ്രമാണങ്ങളെ
മോദമോടുള്‍ക്കൊണ്‍ടേവരുമുണരാന്‍
നിന്‍ സ്വരം കേള്‍പ്പിക്കുക (2)
മാനസമോദക
2
ലാസറില്‍ ജീവന്‍ ഏകിയ വചനം
ദാസരിന്‍ കാതുകളില്‍
ഓതുക നീ നിന്‍ ജീവന്‍റെ വചനം
ഈ മൃതരാര്‍ത്തിടുവാന്‍ (2)
മാനസമോദക
3
പിന്‍തിരിഞ്ഞോടി താളടിയായി
നിന്‍ കൃപ കൈവെടിഞ്ഞോര്‍
താപമനസ്സിലാവലായ് വരുവാന്‍
നിന്‍ സ്വരം കേള്‍പ്പിക്കുക (2)
മാനസമോദക
4
നിന്‍ ജനം നിന്നില്‍ സുസ്ഥിരമാവാന്‍
വിണ്മഴയേകണമേ
കന്മഷഹീനാ നിന്‍ മൊഴിയേവം
നിന്‍ മധുരാമൃതമേ.. (2)
മാനസമോദക

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox