രൂപകതാളം

1
മാപാപി എന്നെ തേടിവന്നൊരു
മാ മനു സുതന്‍ യേശുവേ
മമ ആശതന്‍ വീണയില്‍ കൂടെ
മോദ ഗാനങ്ങള്‍ പാടും ഞാന്‍
2
സ്വര്‍ മഹിമകളാകവെ വെടി-
ഞ്ഞിദ്ധരയതില്‍ വന്നു താന്‍
സര്‍വ്വ ലോകത്തിന്‍ സര്‍വ്വപാപവും
തമ്പുരാന്‍ വഹിച്ചില്ലയോ?
3
ഏകനാല്‍വന്നപാതകം തീര്‍പ്പാന്‍
ഏകനായവന്‍ വന്നതോ
സ്‌നേഹമാണതിന്‍ കാരണമെന്ന
തോര്‍ത്തുപാടി സ്തുതിക്കും ഞാന്‍
4
സ്‌നേഹദീപം കൊളുത്തിയീലോക
ഘോരമാം കൂരിരുട്ടില്‍ നീ
നീതിമാര്‍ഗ്ഗത്തെ ഓതി എന്‍ പ്രിയ
പ്രാണനായകനായവന്‍
5
കാത്തുകാത്തുഞാന്‍ നാഥാ! നിന്നുടെ
കാഹളസ്വരം കേള്‍ക്കുവാന്‍
യേശുവേ വേഗം വന്നീടണമേ!
ആശ പൂര്‍ത്തിയാക്കേണമേ!

(പി. ഡി.ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox