ഖണ്ഡചാപ്പ്

1
മുറിവേറ്റ-കുഞ്ഞാടേ നിന്‍-രുധിര-
മൊഴുകുന്നൊരു
ഉറവയതില്‍ നീയെന്നെ-കഴുകേണമേ
പാപക്കറയെ നീക്കാന്‍ തുറന്ന ഉറവയിലെന്‍
പാപമഖിലം പോക്കി-കഴുകേണമേ!
2
നിന്‍ മുറിവില്‍ മറഞ്ഞു പാര്‍ക്കിലെന്‍
വേദനകള്‍
നീങ്ങി സുഖമാകും നീ-കഴുകേണമേ
കൂടെക്കൂടെ പാപത്താല്‍-വീഴുന്നു
ക്ഷീണതയാല്‍
പാടുപെടുന്നു-ശക്തി നല്കേണമേ!
3
ശക്തനാകും കര്‍ത്തനേ!
നീയെന്നുള്ളില്‍ വന്നെന്‍റെ
ശക്തി ഹീനത നീക്കി-വാണിടുക
അടവാക്കെന്നുള്ള മതില്‍ വേറാരും
നീയെന്നിയേ
കടക്കാതാക്കി നീ മുദ്ര-പതിക്കേണമേ!
4
നിന്നുടെ സ്നേഹ വടുകെന്മേല്‍-
പതിഞ്ഞതങ്ങു
നന്നായ് വിളങ്ങുവാന്‍ നീതുണയ്ക്കേണമേ!
ജീവന്‍-സുഖം-ബലവും-നന്നായ്
ലഭിക്കുമെ നിന്‍
മാര്‍വില്‍ വാസം ചെയ്യുന്നോ-ര്‍ക്കെന്നേക്കുമേ

(റവ. റ്റി.കോശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox