ശങ്കരാഭരണം-രൂപകതാളം
1
മുള്‍ക്കിരീടത്താല്‍ മുറിവേറ്റ യേശുവിന് തല
മോടിയേറും മാമഹത്വ മകുടം ചൂടുന്നു
ജയമകുടം ചൂടുന്നു
2
സ്വര്‍ഗ്ഗത്തില്‍ മഹാ ഉയരത്തില്‍ വാഴുന്നോന്‍ അതി
ശോഭയോടു മാമഹത്വ രാജ രാജന്‍ താന്‍
കര്‍ത്താധി കര്‍ത്തന്‍ താന്‍
3
വാന ലോകത്തില്‍ പരമാനന്ദം തന്നെ തിരു
മാമഹത്വം ഇങ്ങറിഞ്ഞ ഭക്തര്‍ക്കാനന്ദം
തിരുസ്നേഹമാനന്ദം
4
കുരുശിന്‍ ലജ്ജകള്‍ – തരും നിത്യഭാഗ്യങ്ങള്‍ ബഹു
കോടി കോടി കാലം വാഴും സ്വര്‍ഗ്ഗ രാജ്യത്തില്‍
തിരു രക്ഷ നേടിയോര്‍
5
പ ണ്‍ടു താന്‍ പെട്ട കഷ്ടപ്പാടും മരണവും – നര
പാപികള്‍ക്കു നിത്യ മോക്ഷ ഭാഗ്യ കാരണം
സുവിശേഷ ക്ഷോഷണം
(വിവ. മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox