ആദിതാളം
യഹോവദൈവമാം വിശുദ്ധജാതി നാം
അവനവകാശമാം ജനം നാം
പരദേശികള്‍ നാം ഭാഗ്യശാലികള്‍
ഇതുപോലൊരു ജാതിയുണ്‍ടോ
1
ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
ആകയാല്‍ പാരിടം ആകെയിളാകിലും
നാമിനി ഭയപ്പെടുകയില്ലാ – യഹോവ
2
അവനീതലത്തില്‍ അപമാനം നമു
ക്കവകാശമെന്നോര്‍ത്തിടണം
അവനായ് കഷ്ടത ഏല്ക്കുകില്‍ തേജസ്സില്‍
അനന്തയുഗം വാണിടും നാം-യഹോവ
3
നിരനിരനിരയായ് അണിനിരന്നീടുവിന്‍
കിരുശിന്‍ പടയാളികളെ
ജയജയജയ കാഹളം ഊതിടുവിന്‍
ജയവീരനാം യേശുവിന്നു -യഹോവ
(എം.ഈ.ചെറിയാന്‍)
