ആദിതാളം
1.
യാഹെന്ന ദൈവമെന്നിടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
പച്ചപുല്‍പുറതതെന്നെക്കിടത്തുന്നവന്‍
നിശ്ചലജലമെന്നെ കുടിപ്പിക്കുന്നു
2
സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തന്‍ തിരുപാതയില്‍ നടത്തുന്നെന്നെ
കൂരി രുള്‍ താഴ്വരയതില്‍ നടന്നാല്‍
സാരമില്ലെനിക്കൊരു ഭയവുമില്ല
3
ഉന്നതനെന്നോടു കൂടെയുണ്‍ട്
തന്നിടുന്നാശ്വാസം തന്‍വടിമേല്‍
എനിക്കൊരു വിരുന്നവന്‍ ഒരുക്കീടുന്നു
എന്നുടെ വൈരികളില്‍ നടുവില്‍
4
ശിരസ്സിനെ അഖില വുമനുദിനവും
പൂശുന്നു സൗരഭ്യതൈലമതാല്‍
എന്നുടെ പാനപാത്രം ദിനവും
ഉന്നതന്‍ കരുണയാല്‍ കവിഞ്ഞിടുന്നു
5.
നന്മയും കരുണയും എന്നായുസ്സില്‍
പിന്‍തുടര്‍ന്നീടുന്നു അനുദിനവും
സ്വര്‍ഗ്ഗലോകാലയം തന്നിലി ഞാന്‍
ദീര്‍ഘകാലം വസിക്കും ശുഭ മായ്
(ഈ.വി.വറുഗീസ്)