യാഹ് നല്ല ഇടയന്
എന്നുമെന്റെ പാലകന്
ഇല്ലെനിക്കു ഖേദമൊന്നുമേ (2)
1
പച്ചയായ പുല്‍പ്പുറങ്ങളില്‍
സ്വച്ഛമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും
സ്നേഹമോടെന്നേശു നായകന്(2)
യാഹ് നല്ല…
2
കൂരിരുളിന് താഴ്വരയതില്‍
ഏകനായ് സഞ്ചരിക്കിലും
ആധിയെന്യെ പാര്‍ത്തിടുന്നതും
ആത്മനാഥന്‍ കൂടെയുള്ളതാല്‍(2)
യാഹ് നല്ല…
3
ശത്രുവിന്റെ പാളയത്തിലും
ശ്രേഷ്ഠഭോജ്യമേകിടുന്നവന്
നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്തുടര്ന്നിടും(2)
യാഹ് നല്ല…
4
കഷ്ട നഷ്ടശോധനകളില്
പൊന്മുഖം ഞാന്‍ നേരില്‍ കണ്ിടും
ശാശ്വതഭുജങ്ങളിന്മീതെ
നിര്‍ഭയനായ് ഞാന്‍ വസിച്ചിടും(2)
യാഹ് നല്ല…
