ഏകതാളം

പല്ലവി
യേശുദേവാ! എന്‍യേശുദേവാ!
പാപിക്കാശ്രയം നീയേ!

അനുപല്ലവി
കരുണാനിധേ! സങ്കേതം നീയല്ലാതില്ലേ
യേശുദേവാ

ചരണങ്ങള്‍
1
മരിച്ചവരെപ്പോലെ പാപകൂപേ വീണുപോയ
ആദാമിന്‍ സന്തതിയേ-നീ
മരിച്ചവരെ-ജീവിപ്പിപ്പാന്‍ വന്നോ-നെ!
കുരിശില്‍ നീ മരിച്ചിട്ടു തിരുച്ചോര
ചൊരിഞ്ഞോനേ!
മറിയാമ്മിന്‍ സുതനേ! നീ ശരണം
പൊറുക്ക നിന്‍ ജീവശക്തി
നിറയ്ക്ക നിന്‍ ജീവശക്തി
ഇരിയ്ക്ക നീ ഹൃദയത്തില്‍ യേശുദേവാ
2
അതികഠിനം പല പരീക്ഷകള്‍ ഏറിടുന്നു-
വീഴാതെ സൂക്ഷിക്ക നാഥാ!
അതിരില്ലാതെ അധര്‍മ്മം പെരുകുന്നു
എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്നു!ബലം നല്‍ക
രക്ഷിതാവേ!
നീതിമാനാകും കര്‍ത്താവേ! കനിയണേ!
ശത്രുഗണം ക്രുദ്ധിച്ചാലും
മിത്രങ്ങള്‍ ഉപേക്ഷിച്ചാലും
സ്തോത്രത്തോടെ ജയിച്ചീടാം-
യേശുദേവാ

(റവ. കെ.പി. ഫിലിപ്പ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox