ഊശേനി-അടതാള ചായിപു!

പല്ലവി
യേശുദേവാ! യേശുനായകാ! ശ്രീയേശു നാഥാ!
യേശുദേവാ! യേശുനായകാ!
ചരണങ്ങള്‍
1
ദാസരിന്നഴലൊളിച്ചുള്ളില്‍-ആനന്ദമേകും
യേശുവേ! കൃപയിന്നഴകേ!
നാശലോകത്തില്‍ മനുഷ്യ-നായുദിച്ചമെയ്വെളിച്ചം
വീശുമതി ശോഭയുള്ളോരു-വെളിച്ചമതിന്‍
ഈശനേ! യേശു നായകനേ! (യേശു)
2
ആയിരമായിരം വാനവര്‍ – വണങ്ങും പതി-
നായിരം പേരിലുത്തമനേ!
കായമെടുത്താദം പാപമേറ്റതിനെ മാറ്റുവാനായ്
മായമറ്റുള്ളോരു കുഞ്ഞാടായ് മണ്ണിതില്‍ വന്ന
മന്നവനേ! യേശുനാഥനാ!-(യേശു)
3
പാപമെല്ലാം മൊഴിപ്പതിന്നായ് – പിതാവില്‍ നിന്നു
താപ മറ്റോ രാണയിനാലേ
ശോഭനമായി മുദ്രയിട്ടുള്ളോരു പടച്ചട്ട നിട്ടേ-
റ്റപ്പനിഷ്ടം ചെയ്വതിനായി വന്നൊരു യേശു
ക്രിസ്തനേ! മഹാപുരോഹിത!(യേശു)
4
പാതകനാകുന്ന സാത്താനെ – ജയിപ്പതിന്നു
യുദകുല ശേഖരനായി
ബേതലേമെന്നുരതില്‍ ദാവീദി നില്ലം തന്നിലുള്ള
കന്നിമേരി തന്നുദരത്തില്‍ – വന്നുപിറന്ന
യേശുമഹാ രാജ രാജനേ!(യേശു)
5
ജ്ഞാനമറ്റുള്ളോരു ലോക്കി-ന്നിരുളകറ്റി
വാന രാജ്യത്തിന്‍ രഹസ്യങ്ങള്‍
മാനവരിന്നുള്ളിലാക്കി ദീനമൊക്കെ ഭേദമാക്കി
ഹീനരെ ചേര്‍ത്തു സുവിശേഷം എളിവര്‍ക്ക്
തന്ന യേശുവേ! പ്രവാചകാ!(യേശു)
6
എളിയ ശിഷ്യര്‍ക്ക മലനാത്മാവേ- നല്‍കുവാന്‍ സ്വര്‍ഗ്ഗ-
സ്ഥല പിതാവിന്‍ വലമമര്‍ന്നോനേ!
പുഴുവതായോരടിനു നിന്‍ കഴലിണത്താരഭയമാണെ
കരളലിഞ്ഞു കൃപയില്‍ നടത്തി- നീ വരുന്നേരം
കനകലോകം ചേര്‍ത്തു കൊള്ളുക-(യേശു)

(യുസ്തൂസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox