മിശ്രചാപ്പ് താളം
1.
യേശുനാഥാ നീതിസൂര്യ
ഏകണം നിന്നാത്മദാനം
ദാസരിലീസമയത്തില്‍ നാഥനെ
സര്‍വ്വ മാലൊഴിച്ചു ദിവ്യദാനം നല്കുക
2
ഇന്നു നിന്‍റെ സന്നിധിയില്‍
വന്നിരിക്കും ഞങ്ങളെ നീ
നിന്‍റെ ദിവ്യാശിഷം നല്കി പാലിക്ക
സര്‍വ്വമായ ചിന്തദൂരെ നീക്കി കാക്കുക
3
ഇത്രനാളും നിന്‍ കൃപയെ
വ്യര്‍ത്ഥമാക്കിത്തീര്‍ത്തുപോയേ
അത്തലെല്ലാം നീക്കി നീ കൈ താങ്ങുക-നിന്‍റെ
സത്യബോധം ഞങ്ങളില്‍ നീ നല്‍കുക!
4
ആത്മദാതാവായ നിന്നെ
സ്വന്തമാക്കിത്തീര്‍ത്തിടുവാന്‍
ആത്മദാഹം ഞങ്ങളില്‍ നീ നല്കുക
സര്‍വ്വ സ്വാര്‍ത്ഥചിത്തംദൂരെ നീക്കി കാക്കുക
5
നിന്‍റെ സ്നേഹമറിഞ്ഞിട്ടും നിന്നെ
സ്നേഹിപ്പതിന്നായി
സ്നേഹഹീനരായവരില്‍ വേഗമെ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക
6
നീ പൊഴിക്കും തേന്‍മൊഴികള്‍
ഞങ്ങളുള്ളിലാക്കിടുവാന്‍
പാരം കൊതിനല്കീടേണം ദൈവമേ എല്ലാം
ചെയ്തുനല്ല ദാസരായിതീരുവാന്‍
7
നല്ലപങ്കായുള്ളതിനെ
ഞങ്ങളെല്ലാമെടുത്തീടാന്‍
നല്ലദാന-മടിയാര്‍ക്കു നല്‍കണം -ആരും
വ്യര്‍ത്ഥമായിപ്പോയിടല്ലേ ദൈവമേ!
(മൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്)
