തി-ഏകതാളം
യേശുപരന്‍ വാണി-ടും പാരില്‍
എന്നും മഹാ രാജനായി- യേശു
ചരണങ്ങള്‍
1
യേശുപരന്‍ വാണിടും
യേശു എന്നും വാണിടും
ഈ സൂര്യ ചന്ദ്രന്മാരും
തീരെ ഇല്ലാതെ പോയെന്നാലും-യേശു
2
വന്‍കരകളിന്മേലും
വലിയ രാജ്യങ്ങള്‍ മേലും
മാലോകര്‍ ഏവര്‍മേലും-ദൂരെ
ദ്വീപാന്തരങ്ങള്‍ മേലും-യേശു
3
ഏതു ജാതികള്‍ മേലും
നീതി പാലനം ചെയ്യും
സര്‍വ്വകുലങ്ങള്‍ മേലും പാരില്‍
സകല ഭാഷക്കാര്‍ മേലും-യേശു
4
രാജര്‍ പ്രഭുക്കള്‍ ചക്ര-
വര്‍ത്തികള്‍ സകലരും
രാജാധിരാജന്‍ മുമ്പില്‍
വീണു വണങ്ങി കുമ്പിട്ടുനില്ക്കും-യേശു
5
സത്യ സുവിശേഷത്തിന്‍
സാധു കല്‍പന പോരെ
സകല രാജാക്കന്മാരും
ചെയ്യും നീതി വസിച്ചിടും എങ്ങും-യേശു
6
കുറ്റം ശിക്ഷകളില്ല
ഗുണമല്ലാതൊന്നും ഇല്ല
കൊണ്‍ടാടും ലോകരെല്ലാം
യേശു ഏക ചക്രവര്‍ത്തിയാം-യേശു
7
സന്ധ്യയുഷസ്സുകളില്‍
സകലദേശത്തുള്ളോരും
സംഗീതം യേശു പാരില്‍
പാടിവന്ദനം ചെയ്യും എന്നും-യേശു
(മോശവത്സലം)
