തോടി-ആദിതാളം
പല്ലവി
യേശു മഹേശനെ ഞാന്‍ ചിന്തിപ്പതെന്‍
ഉള്ളത്തിന്നാനന്ദമേ
ചരണങ്ങള്‍
1.
ഈശനുടെ തിരുസന്നിധിചേര്‍ന്നിനി
വിശ്രമം ചെയ്തു തന്‍റെ തിരുമുഖം
കാണ്മതത്യാനന്ദമേ
2
വാനസൈന്യങ്ങള്‍ക്കും മാനുഷജാതിക്കും
ഊനമില്ലാതെ നിന്നെ വര്‍ണ്ണിക്കുവാന്‍
സാദ്ധ്യമതാകയില്ല
3
മാനുഷരക്ഷകാ – നിന്നുടെ നാമം പോല്‍
വാനിലും ഭൂമിയിലും ഇല്ലേ ഒരു
നാമം നിനപ്പതിനു
4
ഉള്ളം നുറുങ്ങിയോര്‍ക്കുള്ള പ്രത്യാശയും
നല്ല പ്രസാദവും നീ സര്‍വ്വേശ്വരാ
സൗമ്യതയുള്ളവര്‍ക്കെ
5
എത്ര ദയാപരന്‍ വീഴുന്നവര്‍ക്കേശു
എത്ര നല്ല ഗുണവാന്‍ തേടീടുന്ന
മര്‍ത്യഗണങ്ങള്‍ക്കു താന്‍
6
കണ്‍ടീടും മാനവര്‍ക്കെന്തൊരാഹ്ളാദം
ഉണ്‍ടോ നാവും പേനയും വര്‍ണ്ണിക്കുവാന്‍
ആ നല്ല സന്ദര്‍ഭത്തെ
7
യേശുവിന്‍ സ്നേഹമെന്തെന്നു ചൊല്ലുവാന്‍
ആസ്വദിച്ചോര്‍ക്കല്ലാതെ മറ്റാര്‍ക്കുമ-
സാദ്ധ്യമറിഞ്ഞീടുവാന്‍
(റവ.റ്റി.കോശി)
