ഏകതാളം

യേശുമഹേശ! ദീനദയാലോ
കനിയണം പാപികളില്‍ നിരന്തരം
1
ഏഴകളിന്‍ പിഴയാകവെപോക്കി
വാഴണം ഈ യോഗം-നിരന്തരം
2
സന്നിധിബോധം നല്കുക പരനേ!
നിന്നടിപണിവോരില്‍! നിരന്തരം
3
നിന്‍ തിരുനാമം കീര്‍ത്തനം ചെയ്വാന്‍
ചിന്തുക വരമധികം നിരന്തരം
4
നിന്‍തിരുവചനം ഫലപ്രദമായി
വിതയ്ക്കുകിന്നടിയാരില്‍-നിരന്തരം
5
വചനം ശ്രവിച്ചീടും നിന്‍പ്രിയമക്കള്‍
അനുതപ്തരായിടണം-നിരന്തരം
6
ആത്മാഭിഷേക പ്രാപ്തരായ് നിന്‍വര
ദാനങ്ങള്‍ വിരക്കണം-നിരന്തരം
7
നിന്‍ സുവിശേഷം നാടുകളാകെവന്‍
ജയധ്വനി മുഴക്കീടണം-നിരന്തരം
8
സ്നേഹസ്വരൂപാ! നിന്‍ സ്നേഹത്തിന്‍
ദാര്‍ഢ്യം
ഗ്രഹിച്ചീടാന്‍ വരമരുള്‍ക! നിരന്തരം
9
നീതിയിന്‍ സൂര്യാ നിന്‍ തേജസ്സാലെന്നുടെ
ആധികളകറ്റിടേണം-നിരന്തരം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox