ആദിതാളം

പല്ലവി
യേശു മഹോന്നതനെ
നിനക്കുസ്തേത്രമുണ്‍ടാകയെന്നേക്കുമാമേന്‍
ചരണങ്ങള്‍
1
നീചരാംഞങ്ങളെ വീണ്‍ടിടുവാന്‍
വാനലോകം വെടിഞ്ഞോടീവന്നു
താണുനരാകൃതിപൂണ്‍ടതിനെ
കാണുവാന്‍ നീ കൃപചെയ്യേണമെ
2
വാനസേനാദികളില്‍ സ്തുതിയും
ആനന്ദമാം സ്വര്‍ഗ്ഗഭാഗ്യമതും
ഹീനരായിടുമീ ഞങ്ങളുടെ
ഊനമകറ്റുവാനായ് വെടിഞ്ഞു-
3
ഭൂതലംചുറ്റി നീ സഞ്ചരിച്ചു
പാപികളെയരികെ വിളിച്ചു
നീതിയിന്‍ മാര്‍ഗ്ഗമെല്ലാമുരച്ചു
വേദനയേറ്റവും നീ സഹിച്ചു-
4
പാപനിവാരണനായ നിന്മേല്‍
പാപമശേഷവുമേറ്റുകൊണ്‍ട്
പാപബലിക്കുനിന്‍ ചോരചിന്തി
പാരിന്മദ്ധ്യേ മരത്തില്‍ മരിച്ചു
5
ഈയുപകാരമെന്‍റെ മനസ്സില്‍
രാപ്പകലോര്‍ത്തു നിന്നോടണഞ്ഞു
ലോകയിമ്പങ്ങളെ തള്ളീടുവാന്‍
നീ കൃപചെയ്ക ദിനം പ്രതിമേല്‍

(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox