യേശുയെന്നടിസ്ഥാനം
ആശയവനിലത്രെ
ആശ്വാസത്തിന്‍ പൂര്‍ണ്ണത
യേശുവില്‍ കണ്‍ടേന്‍ ഞാനും-
1.
എത്ര മധുരമവന്‍
നാമമെനിക്കു പാര്‍ത്താല്‍
ഓര്‍ത്തുവരുന്തോറുമെ-
ന്നാര്‍ത്തിമാഞ്ഞു പോകുന്നു – യേശു
2.
ദുഃഖം ദാരിദ്രമെന്നി-
വയ്ക്കുണ്‍ടോ ശക്തിയെന്മേല്‍
കൈക്കു പിടിച്ചു നട
ത്തിക്കൊണ്‍ടു പോകുന്നവന്‍ – യേശു
3.
രോഗമെന്നെ പിടിച്ചെന്‍
ദേഹം ക്ഷയിച്ചാലുമെ
വേഗം വരുമെന്‍ നാഥന്‍
ദേഹം പുതുതാക്കീടാന്‍- യേശു
4.
പാപത്താലെന്നില്‍ വന്ന
ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം
ആഭരണമായ് നല്കും- യേശു
5.
വമ്പിച്ച ലോകത്തിര-ക്കമ്പം
തീരുവോളവും
മുമ്പും പിമ്പുമായവന്‍
അമ്പോടെന്നെ നടത്തും- യേശു
6.
ലോകമെനിക്കു വൈരി
ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍
ഏതുംഭയപ്പെടാ ഞാന്‍- യേശു
