ശ്രീരാഗം – മിശ്രചാപ്പ്
പല്ലവി
യേശു രാജന്‍റെഴുന്നള്ളത്തിന്‍ മുന്‍ ദൂതുകളി-
താ! നടന്നു കൊണ്‍ടുവരുന്നു….
അനുപല്ലവി
യേശു രാജനാകും നസറേശനം മശിഹാ ദേവന്‍
ഭൂതലത്തിലേക്കെഴുന്നെള്ളുന്നതിന്നു വന്നു കാലം
ചരണങ്ങള്‍
1
കന്യക മകനായ് വന്നവന്‍-മനുജര്‍ക്കായ്
ദണ്ഡമേറ്റു ചത്തുയിര്‍ത്തവന്‍-മഹിമയോടു
ഉന്നതന്‍ വലഭാഗ-ത്തിങ്കലിരിക്കുന്നു രാജന്‍
ഉന്നത പ്രതാപമോടീ മണ്ണില്‍ വേഗം വരുന്നു താല്‍- യേശു
2
ദാവീദിന്‍റെ വീണുപോയൊരു-കൂടാരം ദേവാ-
ത്മാവിതാ പണി നടത്തുന്നു-അതിന്‍റെ കേടു-
പാടുകളൊഴിഞ്ഞൊഴിഞ്ഞു പോയിടുന്നതാല്‍
പുതിയ തായിട്ടുന്നല്പം മല്പം നവര്‍ന്നീടുന്നിതാ! മശിഹാ- യേശു
3
യുദ്ധ കലഹങ്ങള്‍ പകരും വ്യാധികള്‍ മറ്റും
കര്‍ത്തവന്‍ മശിഹായുരച്ച പോല്‍-വന്നുകൊണ്‍ടുഹോ!
എത്രയും നാശത്തെ യിതാ ഇദ്ധരയിങ്കല്‍ വരുത്തി
കര്‍ത്തൃ ഭക്തരെ യെഴുന്നുള്ളത്തിന്നായൊരുക്കീടുന്നു-യേശു
4
രാജരാജന്‍റെ യാത്രയ്ക്കിതാ-അവന്‍റെ വഴി
യാകവെ നന്നാക്കി വരുന്നു-നമ്മുടെ നാഥ
ന്നായൊരു പെരുവഴിവ-നടത്തിലൊരുക്കി വരുന്നു
താണ പ്രദേശങ്ങളുമുയര്‍ന്നിതാ വരുന്നു-യേശു
5
വക്രതയുള്ളതു ചൊവ്വായിത്തീര്‍ന്നു വരുന്നു
ദുര്‍ഘടമുള്ളതു സമമായ് തീര്‍ന്നു വരുന്നു
ഒക്കെയിപ്രാശമിങ്ങൊരുങ്ങി വന്നീടുന്ന താലെ
ശീഘമായെഴുന്നളളത്തുണ്‍ടാ മതിന്നുണര്‍ന്നു കൊള്‍വിന്‍- യേശു
