മിശ്രചാപ്പ്
പല്ലവി
യേശു വരും വേഗത്തില്‍ – ആശ്വാസമേ
യേശു വരും വേഗത്തില്‍ – ക്രിസ്തേശു
ചരണങ്ങള്‍
1
മേഘം തന്‍ തേരും – അനേകരാം ദൂതരും
ശേഖരിപ്പാന്‍ തന്നിലേയ്ക്കല്ലാ ശുദ്ധരെ
2
ദൈവത്തെ സത്യത്തില്‍ സേവ ചെയ്തവര്‍ക്കു
ചാവിനെ ജയിച്ചു തന്‍ ജീവനെ കൊടുപ്പാന്‍
3
തന്തിരു വരവിന്നായ് സന്തതം കാത്തവര്‍
അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാന്‍
4
ഭൃത്യന്മാര്‍ താന്‍ ചെയ്ത സത്യപ്രകാരം
നിത്യ മഹത്വത്തിന്‍ രാജ്യത്തില്‍ വാഴാന്‍
5
തന്‍ ജനത്തിനെല്ലാ നിന്ദയെ നീക്കി
അന്‍പുള്ള കൈകൊണ്‍ടു കണ്ണുനീര്‍ തുടപ്പാന്‍
6
തന്‍ തിരു മുഖത്തെ നാം കണ്‍കൊണ്‍ടു കണ്‍ടു
സന്തുഷ്ടമായെന്നും തന്‍ നാമം സ്തുതിപ്പാന്‍
7
ലോകത്തില്‍ ചിന്തകള്‍ പോകട്ടെയെല്ലാം
ഏക പ്രത്യാശ ഇങ്ങാകെ എന്‍ -യേശു
(വി.നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox