പന്തുവരാളി-മിശ്രചാപ്പ്
പല്ലവി
യേശുവിന്നരികില്‍ വാ പാപീ !
അനുപല്ലവി
ഈശന്‍ നിന്‍ ദുരിതങ്ങള്‍
മോചിക്കും വേഗാല്‍
ചരണങ്ങള്‍
1
പാപത്തില്‍ കിടന്നു നീ –
നകരത്തീയതില്‍ വീണു
എരിയാതീ നിമിഷം നീ –
വരിക വൈകാതെ- യേശു
2
നിന്‍പാപമഖിലവും –
തന്‍ കണ്ണിനു മുമ്പാകെ
കാണുന്നായതിനാലെ –
താണു നീ വേഗം- യേശു
3
പാപിക്കാശ്രയമായി –
താനല്ലാതെയില്ലാരും
പാദെ ചേര്‍ന്നിടുന്നോരെ –
പാലിക്കുന്നോരു- യേശു
4
ആണിപ്പാടുകളുള്ള –
പാണിനീട്ടിയും കൊണ്‍ടു
ക്ഷീണരെ വിളിക്കുന്നു-
കാണുന്നില്ലെ നീ ! യേശു
5
ഒന്നുകൊണ്‍ടുമെന്‍ ചാരെ –
വന്നീടും നരരെ ഞാന്‍
നിന്ദിച്ചു ത്യജിക്കയി-
ല്ലെന്നു ചൊന്നോരു- യേശു
6
നിന്നെനോക്കിയും കൊണ്‍ടു
കണ്ണുനീര്‍ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തെ –
ചിന്തിച്ചീടാതെ- യേശു
7
ഉന്നതന്‍ വിളികേട്ടു –
പിന്നാലെ വരികെന്നാല്‍
പൊന്നുലോകത്തിലെന്നും –
സമ്മോദാല്‍ വാഴാം- യേശു
(റ്റി.ജെ.വര്‍ക്കി)