(യേശുവിന് തിരുപാദത്തില്‍ -എന്നരീതി)
1
യേശുവിന് ജനനത്തെ നാം- പാടി സന്തോഷിക്ക
ആശയോടു തന് ദാസര്‍ നാം- ആനന്ദിച്ചീടുക
യേശുവിന്നവതാരം.. തീര്ത്തുപേയധികാരം
കൂടുകനാം പാടുകനാം.. ബഹു സന്തോഷമേ
2
വാന സേനകള്‍ക്കീശന്‍ താന്‍ മര്ത്യരെ സ്നേഹിച്ചു
വാനവര്‍ ഗാന മോദങ്ങള്‍ – ആകെയുപേക്ഷിച്ചു
ഹീന മാനുഷ വേഷം – പൂണ്ടു വന്നു
സന്തോഷം-കൂടുകനാം
3
പൂര്‍ണ്ണ മാനുഷ്യ സൂനുവായ് – പര്ണ്ണകശാലയില്
ജീര്‍ണ്ണ വസ്ത്രമണിഞ്ഞോനായ് – മാത്യു മടിയതില്
കാണും ശിശുവിനെ നാം –
താണുവണങ്ങീടേണം-കൂടുകനാം
4
മര്‍ത്യരെയെല്ലാം പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍
സത്യവചനം ലോകത്തില്‍ – മര്‍ത്യനായ് വന്നഹോ-
ദൂത ഗണങ്ങളാകെ – ഭീതി പൂണ്ടവരോടും
കൂടുക നാം പാടുക നാം ശത്രുക്കള്‍ തോറ്റു
പോയ്-കൂടുകനാം
(പി.വി.തൊമ്മി)
