1
യേശുവിന്‍ ദിവ്യ സ്‌നേഹം എന്നോടു വര്‍ണ്ണിക്ക,
തന്‍ ജീവനെ എന്‍ പേര്‍ക്കായ് വച്ച വൃത്താന്തവും;
ആയതെനിക്കെപ്പോഴും ആനന്ദം നല്‍കുന്നു
തന്‍ സ്‌നേഹ കൊടിക്കീഴില്‍ വസിക്കും ഞാന്‍ എന്നും
യേശുവിന്‍ ദിവ്യസ്‌നേഹം! യേശുവിന്‍ ദിവ്യസ്‌നേഹം
യേശുവിന്‍ ദിവ്യസ്‌നേഹം എന്നോടു വര്‍ണ്ണിക്ക
2
യേശുവിന്‍ ദിവ്യ സ്‌നേഹം എന്നോടു വര്‍ണ്ണിക്ക,
എന്‍ ഹൃദയത്തെ അതു കവര്‍ന്നിരിക്കുന്നു;
ചിന്തിക്കുംതോറും ഏറ്റം മാധുര്യമാം അതു
ഇവ്വിധമാം സന്തോഷം ഉര്‍വ്വിയില്‍ ഇല്ലെങ്ങും
യേശുവിന്‍…
3
യേശുവിന്‍ ദിവ്യ സ്‌നേഹം എന്നോടു വര്‍ണ്ണിക്ക,
അറിവിനെ കവിയും ആ സ്‌നേഹത്തിന്‍ നീളം
വീതി ഉയരം ആഴം എന്തെന്നു ഗ്രഹിപ്പാന്‍
നിത്യതയിങ്കലും ഞാന്‍ ശക്തനായ്തീരുമോ?
യേശുവിന്‍…
4
യേശുവിന്‍ ദിവ്യ സ്‌നേഹം എന്നോടു വര്‍ണ്ണിക്ക
നിര്‍ബന്ധിക്കുന്നതെന്നെ ശുദ്ധിയില്‍ ജീവിപ്പാന്‍
ഈ സ്‌നേഹം ദിനം തോറും എന്‍ സോദരരോടു
കാണിപ്പാന്‍ നിന്റെ കൃപ നല്‍കേണം ദൈവമേ-
യേശുവിന്‍…
5
യേശുവിന്‍ ദിവ്യ സ്‌നേഹം എന്നോടു വര്‍ണ്ണിക്ക,
ഭൂവില്‍ അതെന്നാശ്വാസം ജീവിക്കും നാളെല്ലാം
ആകര്‍ഷിച്ചീടുന്നെന്നെ തങ്കലേക്കെപ്പോഴും,
വേഗം ഞാന്‍ ചേരും തന്റെ ഭാഗ്യസന്നിധിയില്‍
യേശുവിന്‍…