തി-ഏകതാളം
1
യേശുവിന്‍ സ്‌നേഹമോ ശാശ്വതാമാം-
ശാശ്വതമാം ശാശ്വതമാം
കാരുണ്യ നാഥന്‍ തന്‍ കൃപയാല്‍
ജീവന്‍ നല്കി രക്ഷ ഏകി
നാശത്തിന്‍ സാഗരെ വീഴാതെ കാത്തിടും
നിന്‍പദം തേടുന്നീ പാപികള്‍
നാം പാപികള്‍ നാം- (യേശു)
2
യേശുവിന്‍ സ്‌നേഹമോ മാധുര്യമാം(3)
തേജസ്സില്‍ വാഴും വല്ലഭനെ
തേടുക നാം എന്നു മെന്നും
നിര്‍മ്മല മാനസരായി നാം മേവിടാന്‍
നിത്യ മഹത്വത്തില്‍ തന്‍
വരവില്‍-തന്‍ വരവില്‍- (യേശു)
3
യേശുവിന്‍ സ്‌നേഹമോ പാവനമാം (3)
നല്‍സ്തുതി ഗീതം പാടിടും നാം
ആനന്ദത്തോടെ കീര്‍ത്തിക്കും നാം
ആത്മീയ ദീപമായ് ആശാ സങ്കേത മായ്
ആശ്രയമേകുന്നു നല്ലിടയന്‍ നല്ലിടയന്‍
യേശുവിന്‍ സ്‌നേഹമോ ശാശ്വതമാം
മാധുര്യമാം പാവനമാം-(യേശു)