ഭൈരവി ആദിതാളം
യേശുവേ! ഈ സഭമേല്‍ ആശുവന്നാശിഷം താ!- ബഹു
ആശയോടി – ദാസര്‍ ചെയ്യും യാചനകേള്ക്കണമേ!… യേശുവേ
1
നിന്തിരുവാക്യമെങ്ങും നല്വെളിവു കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സംരക്ഷണവുമതായി-പിന്നെ
എന്തുകൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ലേ? യേശുവേ
2
നിന്നുടെ പാടുകളെ – നീ നിനച്ചെങ്ങുടെ
മന്നവ! കേടുകളെ മായിച്ചരുളണമേ- തൃക്കണ്‍-
ഒന്നുകൂടെ നോക്കിടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍… യേശുവേ
3
പാപമോ അല്ല നിന്റെ ബലിയതുതാന് വലിപ്പം!
കോപമോ അല്ല നിന്റെ ഗുണം കൃപതാന്‍ വലിപ്പം! മന-
സ്താപമുള്ള രക്ഷാകരാ! തള്ളരുതെങ്ങളെ നീ- യേശുവേ
4
താതനും ഞങ്ങളുടെ താതയും നീയല്ലയോ?
വേദവും ഞങ്ങളുടെ മുമ്പിില്‍ അങ്ങനെ താന്‍- ഇപ്പോള്‍
മോദമായി നീ താതന് മുമ്പില്‍ വാദിച്ചരുള്‍ തരിക- യേശുവേ
5
മക്കളാം ഞങ്ങളിന്നു മധുരമോടെ പാടി
തക്കമേനിന്നു നിന്റെ ശരണം തേയുകയാല്- ഇനി
ഇക്കരെ നിന്നക്കരയിലെത്തുവോളം തുണയ്ക്ക- യേശുവേ
