ചെഞ്ചുരുട്ടി-ആദിതാളം
പല്ലവി
യേശുവേ! തിരുനാമമെത്ര മധുരം
ഭൂമിയിലഗതിക്കെന്‍ -യേശുവേ
1
ആശ്വാസമേശു ഭവാന്‍-ആരോഗ്യം രോഗിക്കുള്ളില്‍
വിശ്വബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി-യേശുവേ
2
ഖേദം ഒഴിക്കും ഭവാന്‍ ഭീതി അകറ്റും ഭവാന്‍
താതന്‍ മാതാവും-ഭവാന്‍ നിത്യം അടിമക്കല്ലോ-യേശുവേ
3
മന്നാ! മന്നായും ഭവാന്‍-എന്നാചാര്യന്‍ രാജന്‍ നീ
എന്നും സഖി ജീവന്‍ നീ-എന്‍ ജീവനും ഇടയന്‍-യേശുവേ
4
സങ്കേതമേ! മലയേ-എന്‍ഖേടയം വഴി നീ
എന്‍ കര്‍ത്താവേ! ഭര്‍ത്താവേ!-എന്‍ ജീവനും ഇടയന്‍-യേശുവേ
5
നിക്ഷേപംലക്ഷ്യം ഭവാന്‍ രക്ഷാസ്ഥലം ശിരസ്സേ!
രക്ഷാകരന്‍ ഗുരുവേ-സാക്ഷി മദ്ധ്യസ്ഥനും നീ-യേശുവേ
6
എന്നില്‍ നിന്നേസ്തുതിപ്പാന്‍-ഒന്നും ത്രാണിയിങ്ങില്ലേ
നിന്നെ വന്നുകണ്‍ടെന്നും-നന്നേപാടും അടിയന്‍-യേശുവേ
7
അത്തല്‍ കൂടാതെ കര്‍ത്താ ചേര്‍ത്തിടേണം അങ്ങെന്നെ
മൃത്യു പിരിക്കുവോളം-കാത്തിടേണമേ പ്രിയന്‍-യേശുവേ
8
നിത്യം അഗതി തിരു സ്തോത്രം-സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
സത്യം വിടാതെ ഓടിയെത്തും-തിരുകൃപയാല്‍-യേശുവേ
(മോശവത്സലം)
