തി.ഏകതാളം
1
യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
ആശു തന്‍റെ കൂടെ വാഴാന്‍കാംക്ഷിച്ചീടുന്നേ -യേശു
2
പോക്കിയെന്‍റെ പാപമെല്ലാം തന്‍റെ യാഗത്താല്‍
നീക്കിയെന്‍റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍
ഓര്‍ക്കുന്തോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
പാര്‍ക്കുന്നേ തന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ? -യേശു
3
ശ്രേഷ്ഠമേറും നാട്ടിലെന്‍റെ വാസമാ ക്കുവാന്‍
ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍
കൈകളാല്‍ തീര്‍ക്കാത്ത നിത്യപാര്‍പ്പിടം തന്നില്‍
വാണിടുന്ന നാളിന്നായ് ഞാന്‍ നോക്കി പ്പാര്‍ക്കുന്നേ -യേശു
4
അന്നുതീരുമെന്‍റെ കഷ്ടം ഇന്നീ മന്നിലെ
അന്നുമാറുമെന്‍റെ ദുഃഖം നിശ്ചയം തന്നെ
അന്നു തന്‍റെ ശുദ്ധ രൊത്തു പാടി ആര്‍ക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം .-യേശു
5
നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ
അല്ലല്‍ തീര്‍പ്പാനെന്നു വന്നു ചേര്‍ത്തി ടുമെന്നെ
തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേലുയ്യാ! ഗാനം പാടി വാണിടുവാനായ്-. യേശു

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox