[Tune-Here We suffer]
1
യേശു ഇന്നു ജനിച്ചു ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്‍
ദൈവത്തിനു സ്തോത്രം സ്തോത്രം,സ്തോത്രം,
സ്തോത്രം
ദൈവത്തിനു സ്തോത്രം-നാമെല്ലാരും പാടണം
2
ദാവീതിന്‍റെ ഗ്രാമത്തില്‍-ബേതലഹേം നഗരത്തില്‍
യേശു ഭൂജാതനായ് – ദൈവത്തിനു…
3
ദൈവ ദൂതന്മാര്‍ വന്നു – ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ – ദൈവത്തിനു…
4
ദൈവത്തിന്നു മഹത്വം-മര്‍ത്യരില്‍ പ്രസാദവും
സമ്പൂര്‍ണ്ണമായ് വന്നു-ദൈവത്തിന്നു…
5
യുദډാരഖിലവും – ശേഷം സര്‍വ്വ ജനവും
ഐക്യമായി പാടണം – ദൈവത്തിന്നു-
