[Blessed Assurance
F.J.Crosby 9.10.9.9 within refrain S.S.873]
രൂപകതാളം
1
യേശു എന്‍ സ്വന്തം, ഹല്ലെലൂയ്യാ
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ്
കണ്‍ടാലും സര്‍വ്വം പുതിയതായ്
എനിക്കു പാട്ടും പ്രശംസയും
ദൈവകുഞ്ഞാടും തന്‍ കുരിശും.
2
യേശു എന്‍ സ്വന്തം ഹല്ലെലൂയ്യാ
തീര്‍ന്നു എന്‍ ആന്ധ്യം, നീങ്ങി രാവും
ഇരുട്ടിന്‍ പാശം അറുത്തു താന്‍
ജീവപ്രകാശം കാണുന്നു ഞാന്‍
എനിക്കു
3
യേശു എന്‍ സ്വന്തം ഹല്ലെലൂയ്യാ
തുറന്ന സ്വര്‍ഗം കാണുന്നിതാ
പാപം താന്‍ നീക്കി രക്തത്തിനാല്‍
ദൈവകുഞ്ഞാക്കി, ആത്മാവിനാല്‍
എനിക്കു
4
യേശു എന്‍ സ്വന്തം ഹല്ലെലൂയ്യാ
ഈ സ്നേഹബന്ധം നില്ക്കും സദാ
മരണത്തോളം സ്നേഹിച്ചു താന്‍
നിത്യതയോളം സ്നേഹിക്കും ഞാന്‍
എനിക്കു
5
യേശു എന്‍ സ്വന്തം, ഹല്ലെലൂയ്യാ
നിന്‍റെ സമ്പാദ്യം ഞാന്‍ രക്ഷകാ
നീ എന്‍ കര്‍ത്താവും സ്നേഹിതനും
ജീവദാതാവും സകലവും
എനിക്കു
(വിവ. വി.നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox