1
യേശു നാമം എത്ര ഇമ്പം
കേള്പ്പാന് വിശ്വാസിക്ക്
എന്‍ ദുഃഖവും ഭയവും പോക്കും
എന്‍ ആലസ്യം നീക്കും
2
ആത്മ മുറിവിന്നൗഷധം
ഹൃദയെ ശാന്തത
ക്ഷീണിക്കുന്നോര്‍ക്കു വിശ്രമം
വിശക്കുകില്‍ മന്നാ
3
ആ പാറമേല്‍ ഞാന്‍ പണിയും
ആ നാമം പരിച
ആഴമേറും കൃപാക്കടല്‍
ആര്‍ക്കും നല് സങ്കേതം
4
യേശു നാഥാ, എന്നിടയാ
എന്നാചാര്യ ഗുരോ
എന്‍ ജീവന്, വഴി, അന്തമേ,
എന്‍ സ്തുതി കേള്‍ക്കണേ
5
അളവറ്റ നിന് സ്നേഹത്തെ
നിവര്‍ന്നു ഘോഷിക്കും
നിന് നാമമാം പുണ്യസ്വരം
നിശ്ചയം എന്രക്ഷ
