ഏകതാളം

രക്ഷിതാവിനെ കാണ്‍ക പാപീ
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു (2)
2
കാല്‍വറി മലമേല്‍ നോക്കു നീ
കാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു (2)
3
ധ്യാന പീഠമതില്‍ കയറി
ഉള്ളിലെ കണ്ണുകള്‍ കൊണ്‍ടു നീ കാണുക (2)
4
പാപത്തില്‍ ജീവിക്കുന്നവനേ
നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍ (2)
5
തുള്ളുക നിന്‍റെ പാപമെല്ലാം
കള്ളമേതും നിനയ്ക്കേണ്‍ടാ നിന്നുള്ളില്‍ നീ (2)
6
ഉള്ളം നീ മുഴുവന്‍ തുറന്നു
തള്ളയാമേശുവിന്‍ കൈയിലേല്പിക്ക നീ (2)
(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church