[Tune: We shall stand before the King
S.S. 966]

രാജന്‍ മുന്‍പില്‍ നിന്നു നാം
കണ്‍ടീടും തന്‍സൗന്ദര്യം
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ദൂതന്മാര്‍ക്കു തുല്യരായ്
വാഴും നാം സന്തുഷ്ടരായ്
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ

രാജന്‍ മുമ്പില്‍ നിന്നു നാം
കണ്‍ടീടും തന്‍ സൗന്ദര്യം
കീര്‍ത്തിക്കും തന്‍ മഹത്വം
ഹല്ലേലൂയ്യാ വേഗത്തില്‍
രാജന്‍ മുമ്പില്‍ നില്‍ക്കും നാം
2
രാജന്‍ മുമ്പില്‍ നിന്നു നാം
നീക്കും പോരിന്‍ ആയുധം-ഹല്ലേ
തീര്‍ന്നു യുദ്ധാഭ്യാസവും
തീര്‍ന്നല്ലോ പ്രയാസവും- ഹല്ലേ
3
രാജന്‍ മുമ്പില്‍ നിന്നു നാം
പ്രാപിക്കും തന്‍ വാഗ്ദത്തം- ഹല്ലേ
നാം പിതാവിന്‍ രാജ്യത്തില്‍
വാഴും നിത്യ തേജസ്സില്‍- ഹല്ലേ
4
രാജന്‍ മുമ്പില്‍ നിന്നു നാം
ശോഭിക്കും നിരന്തരം- ഹല്ലേ
തീര്‍ന്നു ബലഹീനത
തീര്‍ന്നു സര്‍വ്വ ക്ഷീണത- ഹല്ലേ
5
രാജന്‍ മുമ്പില്‍ നിന്നു നാം
പ്രാപിക്കും നിത്യാനന്ദം- ഹല്ലേ
നിത്യജീവന്‍ ഇമ്പങ്ങള്‍
തേജസ്സിന്‍ കിരീടങ്ങള്‍- ഹല്ലേ
6
രാജന്‍ മുമ്പില്‍ നിന്നു നാം
ചെയ്യും സ്നേഹസംസര്‍ഗ്ഗം-ഹല്ലേ
എല്ലാ ദൈവമക്കളും
എന്നും ഒന്നായ് വാണിടും- ഹല്ലേ
7
രാജന്‍ മുമ്പില്‍ നിന്നു നാം
ചെയ്യും നിത്യ വന്ദനം- ഹല്ലേ
നാമും സ്വര്‍ഗ്ഗ സൈന്യവും
ഇപ്രകാരം പാടീടും- ഹല്ലേ

(വി. നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox