തി.ഏകതാളം
1
ലോകമാം ഗംഭീരവാരിധിയില്‍
വിശ്വാസകപ്പലിലോടിയിട്ടു
നിത്യവീടൊന്നുണ്‍ടവിടെയെത്തി
കര്‍ത്തനോടുകൂടെ വിശ്രമിപ്പാന്‍
യാത്രചെയ്യും ഞാന്‍ ക്രൂശെനോക്കി
യുദ്ധംചെയ്യും ഞാന്‍ യേശുവിന്നായ്
ജീവന്‍ വച്ചീടും രക്ഷകനായ്
അന്ത്യശ്വാസം വരെയും
2
പൂര്‍വ്വപിതാക്കളാം അപ്പൊസ്തലര്‍
ദൂരവെ ദര്‍ശിച്ചീഭാഗ്യദേശം
ആകയാല്‍ ചേതമെന്നെണ്ണിലാഭം
അന്യരന്നെണ്ണിയീലോകമതില്‍ -യാത്ര…
3
ഞെരുക്കത്തിന്‍ അപ്പം ഞാന്‍തിന്നെന്നാലും
കഷ്ടത്തിന്‍ കണ്ണുനീര്‍ കുടിച്ചെന്നാലും
ദേഹി ദുഃഖത്താല്‍ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും -യാത്ര…
4
ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്
അക്കരരെനാട്ടില്‍ ഞാനെത്തീടുമ്പോള്‍
ശുദ്ധപളുങ്കില്‍ കടല്‍ത്തീരത്തില്‍
യേശുവില്‍ പൊന്മുഖം മുത്തിടും ഞാന്‍ -യാത്ര…
